Last Modified ചൊവ്വ, 19 മാര്‍ച്ച് 2019 (17:03 IST)
ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ ആറു എംഎൽഎമാർ ഇടം പിടിച്ചപ്പോൾ സിപിഎം നേതൃത്വത്തിന്റെ ഗതികേട് എന്ന് പ്രസംഗിച്ച കോൺഗ്രസ് എംഎൽഎ കെ മുരളീധരന്റെ പ്രസംഗം കോൺഗ്രസിനെ തിരിഞ്ഞു കൊത്തുന്നു. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ പ്രചരണപരിപാടി ഉത്ഘാടനം ചെയ്യുമ്പോഴായിരുന്നു സിപിഎമ്മിനെതിരെ അദ്ദേഹം രൂക്ഷപ്രതികരണം നടത്തിയത്.
എൽഡിഎഫ് ആറു എംഎൽഎമാരെ സ്ഥാനാർത്ഥിയാക്കിയത് ആ മുന്നണിയുടെ ഗതികേടാണ്. ഒന്നോ രണ്ടോ എംഎൽഎമാർ സ്ഥാനാർത്ഥികളാവുന്നത് സ്വാഭാവികമാണ്. എന്നാൽ കേരളത്തിൽ 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ആറ് എംഎൽഎമാർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത് മുന്നണി നേതൃത്വത്തിന്റെ ഗതികേടെന്നായിരുന്നു മുരളീധരന്റെ പരാമർശം.
എന്നാല്‍ ഇതിനു പിന്നാലെയാണ് മുരളീധരനെ ഇന്ന് യുഡിഎഫ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും ഗ്രൂപ്പ് നീക്കങ്ങള്‍ക്കുമവസാനം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് എംഎല്‍എമാരാണ് മത്സരരംഗത്തെത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ഥാനാര്‍ഥിയായപ്പോഴും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈടന്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന എംഎല്‍എമാര്‍