Last Modified ശനി, 23 മാര്‍ച്ച് 2019 (12:47 IST)
ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചരണത്തിനിടെ പാട്ടു പാടി കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ ഒപ്പം നിര്‍ത്തിയാണ് ഇഡ്ലി മേലെ ചട്നി പോടടാ.. എന്നു തുടങ്ങുന്ന തമിഴ് പാട്ട് പി.ജെ ജോസഫ് പാടിയത്.
ആദ്യം ‘താരാരം താരെ പോടടാ പോടടാ താരാരം താരെ പോടടാ’ എന്നുള്ള വായ്ത്താരിയില്‍ തുടങ്ങിയ പി.ജെ ജോസഫ് തുടര്‍ന്ന് ഇഡ്ലി മേലെ ചട്നി പോടടാ എന്ന തമിഴ്പാട്ട് പാടുകയായിരുന്നു. ഇതാദ്യമായല്ല പൊതുവേദിയില്‍ പി.ജെ ജോസഫ് പാട്ടുപാടുന്നത്.
ഇത്തവണ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കണമെന്ന്പി.ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും തോമസ് ചാഴി കാടാനാണ് കേരള കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നത്. തീരുമാനത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കുകയും യു.ഡി.എഫിന്റെ കോട്ടയം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ചാഴികാടന് വേണ്ടി വോട്ടുചോദിക്കുകയും ചെയ്തിരുന്നു.