ജോസഫിന് സീറ്റില്ല; ഘടകകക്ഷികൾക്ക് ഇനി സീറ്റില്ലെന്ന് രാഹുൽ - കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ അറിയാം

  ramesh chennithala , rahul gahndhi , congress , pj joseph , കോണ്‍ഗ്രസ് , പിജെ ജോസഫ് , രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി| Last Modified വെള്ളി, 15 മാര്‍ച്ച് 2019 (15:32 IST)
കേരള കോണ്‍ഗ്രസ് (എം) നേതാവ് പിജെ ജോസഫ് ഇടുക്കിയില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി കോണ്‍ഗ്രസ്. ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നും കേരളത്തിലെ നേതൃത്വം അറിയിച്ചു.

ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കുന്നതിനോട് ഹൈക്കമാന്‍ഡും അനുകൂലമല്ല. ഇതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് ഉറപ്പായത്. ഇതോടെ വടകരയില്‍ കെകെ രമയെ സ്വതന്ത്രരായി മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും അപ്രസക്തമായി.

ഘടകകക്ഷികൾക്ക് ഇനിയും സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എതിര്‍പ്പ് പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ പൂര്‍ണമായുള്ള ചിത്രം നാളെ വരും. പ്രഖ്യാപനവും ഉണ്ടാകും. കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ അഞ്ചോ ആറോ സീറ്റുകളില്‍ മാത്രമേ അന്തിമ തീരുമാനമാകാത്തതുള്ളൂ.

വടകര, വയനാട്, എറണാകുളം, ഇടുക്കി ,പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ധരണയിലെത്താൻ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :