കൃഷ്ണന്‍റെ ഇഷ്ടനിവേദ്യങ്ങൾ വെണ്ണയും പാല്‍പ്പായസവും മാത്രമല്ല!

അപർണ| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (11:00 IST)
വിഷ്ണുവാണ് ശ്രീകൃഷ്ണന്‍. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്ന്. ആരാണെന്ന് അറിയാത്തവർ ഇന്നുമുണ്ട്. കൃഷ്ണൻ ആരാണെന്ന് നമുക്ക് വ്യക്തമാക്കി മനസ്സിലാക്കി തരാൻ ഭാഗവതത്തിനും മഹാഭാരതത്തിനും സാധിക്കും. ഭാഗവതത്തിൽ കൃഷ്ണന്റെ കുട്ടിക്കാലവും കുടുംബ ജീവിതവും അതിഭാവുകത്വത്തോടെ വിവരിക്കുമ്പോൾ, ചരിത്ര പുരുഷനായ, സാമൂഹ്യ നായകനായ കൃഷ്ണനെ അറിയുവാൻ സഹായകമായിട്ടുള്ളത് ഇതിഹാസഗ്രന്ഥമായ മഹാഭാരതം തന്നെയാണ്.

മുൻപേ പറഞ്ഞല്ലോ മഹാവിഷ്ണുവിന്റെ ദശാവതാ‍രത്തിൽ ഒന്നാണ് കൃഷ്ണനെന്ന്. അതിനാൽ, മഹാവിഷ്ണു തന്നെയാണ് കൃഷ്ണൻ. അതുകൊണ്ട് തന്നെ വിഷ്ണുവിന് ചേരുന്ന വഴിപാടുകളും അര്‍ച്ചനകളും എല്ലാം പൊതുവേ ശ്രീകൃഷ്നനും ആകാവുന്നതാണ്.

പൊതുവെ വെണ്ണയും പാല്‍പ്പായസവുമാണ് കണ്ണന്റെ ഇഷ്ടനിവേദ്യങ്ങളെന്നാണ് സംസാരം. എന്നാല്‍ ഇതുരണ്ടും മാത്രമല്ല, മറ്റ് പലതും ഇക്കൂട്ടത്തിലുണ്ട്. വെണ്ണ നൈവേദ്യവും നെയ് വിളക്കുമാണ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന പ്രധാന വഴിപാടുകള്‍. രാജഗോപാല മന്ത്ര പുഷ്പാഞ്ജലി, പുരുഷ സൂക്ത പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകള്‍ തന്നെ.

പഞ്ചസാര നിവേദ്യം, പാല്‍പ്പായ സനിവേദ്യം, മഞ്ഞപ്പട്ട് ചാര്‍ത്തല്‍ എന്നിവയ്ക്കും പ്രാധാന്യമുണ്ട്. അവലും മലരും പഴവുമെല്ലാം വിഷ്ണുവിനും കൃഷ്ണനുമൊക്കെ പ്രിയപ്പെട്ടവയാണ്. കൃഷ്ണക്ഷേത്രങ്ങളില്‍ ഉണ്ണിയപ്പം, ലഡ്ഡു, എള്ളുണ്ട, പാല്‍പ്പായസം, ത്രിമധുരം, വെണ്ണ, കദളിപ്പഴം എന്നിവ നിവേദിക്കാറുണ്ട്.

ജന്മാന്തര പാപങ്ങള്‍ മാറ്റുന്നതിനും ഇഷ്ട സിദ്ധിക്കുമാണ് സാധാരണ വിഷ്ണുപൂജ നടത്താറുള്ളത്. വ്യാഴാഴ്ച, തിരുവോണം, രോഹിണി നക്ഷത്രങ്ങള്‍, നവമി, പൌര്‍ണ്ണമി എന്നിവ വിഷ്ണു പൂജയ്ക്ക് കൊള്ളാം.

ഐശ്വര്യവും ധനസ‌മൃദ്ധിയും ഉണ്ടാകാന്‍ വിഷ്ണുവിനെയാണ് പൂജിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഈശ്വരന്‍

തിരുപ്പതി വെങ്കിടാചലപതി എന്ന മഹാവിഷ്ണുവാണല്ലോ. ധനവര്‍ദ്ധനയ്ക്കായി ഏറ്റവും അധികം പ്രാര്‍ത്ഥന നടക്കുന്നതും ധനലബ്ധിയുടെ ഉപകാര സ്മരണയായി ഭണ്ഡാരവരവ് ലഭിക്കുന്നതും തിരുപ്പതിയിലാണ്.

ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യമുണ്ടാവാന്‍ നാമെല്ലാം കണികണ്ടുണരുന്നതും ശ്രീകൃഷ്ണന്‍റെ മഞ്ഞത്തുകില്‍ ചാര്‍ത്തി മണിക്കുഴല്‍ ഊതിനില്‍ക്കുന്ന പ്രസന്നവദനം കണ്ടാണ്. വിഷുക്കണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് കൃഷ്ണവിഗ്രഹമോ കൃഷ്ണന്‍റെ ചിത്രമോ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :