സ്വര്‍ണ്ണമാല സമ്മാനമടിച്ചു: കിട്ടിയത് മുത്തുമാല!

പാലോട്| WEBDUNIA|
PRO
PRO
പലയിടങ്ങളിലുമായി മൊബൈല്‍ ഫോണ്‍ വഴിയുള്ള സമ്മാന തട്ടിപ്പുകള്‍ പിടികൂടിയെങ്കിലും ഇത് ഇപ്പോഴും നിര്‍ബാധം നടക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം പാലോട് നന്ദിയോട് ജയചന്ദ്രനു മൊല്‍ബൈല്‍ ഫോണ്‍ നമ്പരുകളില്‍ നടത്തിയ നറുക്കെടുപ്പില്‍ സ്വര്‍ണ്ണ സമ്മാനമായി ലഭിച്ചെന്നും പോസ്റ്റ് ഓഫീസ് വഴി സമ്മാനം എത്തുമ്പോള്‍ തപാല്‍ ചാര്‍ജ്ജ് അടച്ച് സമ്മാനം കൈപ്പറ്റണമെന്നും ഒരു സ്ത്രീയുടെ മൊബൈല്‍ സന്ദേശമെത്തി.

ഇതിനെ തുടര്‍ന്ന് ജയചന്ദ്രന്‍ പോസ്റ്റ് ഓഫീസിലെത്തി 1500 രൂപ അടയ്ക്കുകയും വളരെ കൌതുകകരമായി പായ്ക്ക് ചെയ്ത ഒരു പൊതി കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ സമ്മാനപ്പൊതി തുറന്നപ്പോള്‍ മൂന്നു മുത്തുമാലകളും ഒരു കല്ലുവച്ച ലോക്കറ്റുമായിരുന്നു ലഭിച്ചത്. അന്വേഷണത്തില്‍ ഇവയ്ക്ക് എല്ലാം കൂടി 100 രൂപയില്‍ താഴെമാത്രമേ വിലവരു എന്ന് മനസ്സിലാക്കി.

ഇതിനെ തുടര്‍ന്ന് ജയചന്ദ്രനു ലഭിച്ച മൊബൈല്‍ നമ്പരിലേക്ക് തിരികെ വിളിച്ചെങ്കിലും ഇത് സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പാലോട് പൊലീസില്‍ ജയചന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തില്‍ നിരവധി ആളുകള്‍ കബളിപ്പിക്കലിന്‌ ഇരയായിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :