തലസ്ഥാനനഗരിയില്‍ മോഷണം: 25 പവന്‍ കവര്‍ന്നു

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (14:50 IST)
PRO
തലസ്ഥാന നഗരിയിലെ കുടപ്പനക്കുന്നിലുള്ള വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പാസ്പോര്‍ട്ട് ഓഫീസ് സൂപ്രണ്ടായ സുരേഷ് കുമാറിന്‍റെ വീട്ടില്‍ നിന്നാണു സ്വര്‍ണ്ണം കവര്‍ന്നത്. കഴിഞ്ഞ ദിവസം വീട്ടുകാര്‍ ആലപ്പുഴയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്.

മണ്ണന്തല പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുകാര്‍ രാത്രിയോടെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണു മോഷണം സംബന്ധിച്ച വിവരം പുറത്തായത്. ഓട്ടോ റിക്ഷായില്‍ ചിലര്‍ വീട്ടില്‍ നിന്ന് പോകുന്നതു കണ്ടതായി അയല്‍ക്കാര്‍ പറയുന്നു. ഇവരാകാം മോഷണം നടത്തിയത് എന്ന നിഗമനത്തിലാണു പൊലീസ്.

മോഷണ സംഘം വീടിന്‍റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണു വീട്ടിനകത്തു കടന്നത്. 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്കൊപ്പം 8000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ലാപ്‍ടോപ്പും കവര്‍ന്നതായി പൊലീസ് വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :