സന്തോഷ് മാധവന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സന്തോഷ് മാധവന്‍ കീഴടങ്ങണമെന്ന് സുപ്രീം‌കോടതി ഉത്തരവ്. ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സന്തോഷ്‌മാധവനെ വിചാരണകോടതി എട്ടു വര്‍ഷം വീതം ശിക്ഷിച്ചിരുന്നു. എന്നാല്‍ കേസ്‌ ഹൈക്കോടതിയിലെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി മൊഴിമാറ്റുകയും മറ്റൊരാള്‍ ഉറച്ചു നില്‍ക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ സന്തോഷ്‌മാധവന്റെ ശിക്ഷ എട്ടുവര്‍ഷമാക്കി ചുരുക്കി. എന്നാല്‍ മൂന്ന്‌ വര്‍ഷത്തെ ശിക്ഷ കഴിഞ്ഞതോടെ ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സ തേടാന്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കി കൊണ്ടാ‍ണ് സുപ്രീംകോടതി ഉത്തരവ്.

ഇതിനിടെ പരാതിക്കാരിക്കെതിരെ സന്തോഷ്‌ മാധവന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പീഡനം നടന്നതിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണ്‌ പെണ്‍കുട്ടി തനിക്കെതിരെ മൊഴി നല്‍കിയതെന്നു ചൂണ്ടിക്കാട്ടിക്കാട്ടിയാണ്‌ സന്തോഷ്‌ മാധവന്‍ അപ്പീല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്‌.

നിരപരാധിയാണെന്നും ശിക്ഷ ഒഴിവാക്കണമെന്നുമാണ്‌ ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി മുന്‍ജഡ്‌ജിയും ഹരിതട്രിബ്യൂണല്‍ അധ്യക്ഷനുമായ ജസ്‌റ്റിസ്‌ സ്വതന്ത്രകുമാറിനെതിരായ ലൈംഗികപീഡന പരാതിയില്‍ സംഭവം നടന്ന്‌ രണ്ടുവര്‍ഷത്തിനു ശേഷമാണ്‌ യുവതി പരാതി നല്‍കിയതെന്ന്‌ കേസ്‌ പരിഗണിച്ച ബെഞ്ച്‌ നിരീക്ഷിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലായിരുന്നു സന്തോഷ്‌മാധവന്റെ ഹര്‍ജി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :