ലൈംഗിക പീഡനാരോപണങ്ങള്‍ ശരിയല്ല; തനിക്കെതിരേയുള്ള മൊഴി പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്ന് ഗാംഗുലി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തനിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങള്‍ ശരിയല്ലെന്ന് മുന്‍സുപ്രീംകോടതി ജഡ്ജി എ കെ ഗാംഗുലി കോടതിയെ അറിയിച്ചു. തനിക്കെതിരേയുള്ള മൊഴി പുറത്തുവന്നതില്‍ ദുരൂഹതയുണ്ട്. തന്റെ കീഴില്‍ പരിശീലനത്തിനെത്തിയ ഒരു നിയമ വിദ്യാര്‍ത്ഥിനിയെയും താന്‍പീ‌ഡിപ്പിക്കുകയോ അവര്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ സമീപിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചീഫ് ജസ്റ്റിസ് പി സദാശിവത്തിനെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്നും തന്നോടുള്ള സുപ്രീംകോടതിയുടെ സമീപനം ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ ജസ്റ്റിസ് ഗാംഗുലിയുടെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിരിക്കെയാണ് അദ്ദേഹത്തിന്റെ കത്ത്.

പുറത്താക്കാന്‍മതിയായ കാരണമുള്ളതുകൊണ്ട് നടപടി തുടങ്ങണമെന്ന് അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വതി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അറ്റോര്‍ണി ജനറലിന്റെ നിലപാട് കണക്കിലെടുത്ത് രാഷ്‌ട്രപതിയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ വേണമെന്ന് നിര്‍ദ്ദേശിക്കുക. സുപ്രീംകോടതി നടത്തുന്ന അന്വേഷണത്തില്‍ ഗാംഗുലിക്കെതിരെ കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാരിന് അദ്ദേഹത്തെ പുറത്താക്കാന്‍കഴിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :