സന്തോഷ് മാധവന് എട്ടുവര്‍ഷത്തെ തടവ്‌ശിക്ഷ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2013 (10:36 IST)
PRO
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സന്തോഷ്‌ മാധവന്‌ എട്ടുവര്‍ഷത്തെ തടവ്. കീഴ്‌ക്കോടതി വിധിയാണ് ഹൈക്കോടതി ശരിവച്ചത്. ഒരു കേസില്‍ സന്തോഷ്‌മാധവനെ കോടതി വെറുതെവിടുകയും ചെയ്തു.

കേസില്‍ എറണാകുളം സ്പെഷ്യല്‍ കോടതി എട്ടുവര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. സന്തോഷ്‌ മാധവന്‌ സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുകയായിരുന്നു‌.

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയായ ഒരു സ്‌ത്രീയേയും പീഡിപ്പിച്ചെന്ന കേസായിരുന്നു ‘സ്വാമി അമൃതചൈതന്യ’ എന്ന സന്തോഷ്‌മാധവനെതിരെ ഉണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :