ശ്രീകണ്ഠാപുരത്ത് വോട്ടിംഗ് യന്ത്രം തകര്‍ത്തു

കണ്ണൂര്‍| WEBDUNIA| Last Modified വെള്ളി, 11 ഏപ്രില്‍ 2014 (10:41 IST)
PRO
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വോട്ടിംഗ് യന്ത്രം തകര്‍ത്തതിനെ തുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടു.

മലമ്പട്ടം 159-മത് ബൂത്തിലാണ് എല്‍ഡിഎഫ് - യുഡിഎഫ് സംഘര്‍ഷത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ കടന്ന് കയറിയ പ്രവര്‍ത്തകര്‍ യന്ത്രം എടുത്ത് പുറത്ത് എത്തിച്ച് തകര്‍ക്കുകയായിരുന്നു. വോട്ട് രേഖപ്പെടുത്താന്‍ എത്തിയവരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും വോട്ടിംഗ് യന്ത്രം തകര്‍ത്തതിലും കലാശിച്ചത്.

എന്നാല്‍ വോട്ടിംഗ് യന്ത്രം തകര്‍ത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് സംബന്ധിച്ച് വ്യക്തത് കൈവന്നിട്ടില്ല. താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്ന വോട്ടിംഗ് പുതിയ യന്ത്രം കൊണ്ടു വന്ന ഉടന്‍ പുനരാരംഭിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :