13 വര്‍ഷത്തിനുശേഷം അമര്‍ത്യ സെന്‍ വോട്ട് ചെയ്യുന്നു

ശാ‍ന്തിനികേതന്‍| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (12:03 IST)
PTI
ഇന്ത്യയുടെ അഭിമാനമായ പ്രശസ്ത നോബെല്‍ അവാര്‍ഡ് ജേതാവ് അമര്‍ത്യസെന്‍ നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പില്‍ പങ്കാളിയാകുന്നു. 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അദ്ദേഹം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നത് ഏറെ വാര്‍ത്ത പ്രാധാന്യം കൂട്ടുന്നു.

ശാന്തിനികേതന്‍ സ്ഥിതി ചെയ്യുന്ന ബോലാപുര്‍ മണ്ഡലത്തില്‍ അദ്ദേഹം സ്ഥിരമായി ജീവിക്കാത്തതുമൂലം അദ്ദേഹത്തിന്റെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ഇത്തവണ ബോലാപുരില്‍ എത്തിയ അദ്ദേഹം വോട്ട് ചെയ്യാനുള്ള തന്റെ ആഗ്രഹം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അദ്ദേഹം വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ തന്റെ അപേക്ഷഫോറം അധികൃതര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. എന്തായാലും അധികൃതര്‍ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിലകൊടുക്കുകയും അദ്ദേഹത്തിന്റെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ജീവിതവും കാഴ്ചപ്പാടുകളും സ്കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനായി ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :