കൂടുതല്‍ പേര്‍ വോട്ട്‌ ചെയ്തത്‌ പൊയ്ക്കാട്ടുശ്ശേരി ബൂത്തില്‍

WEBDUNIA|
PRO
PRO
2009ലെ പൊതു തെരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‍സഭ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട്‌ ചെയ്തത്‌ ആലുവ നിയമസഭ മണ്ഡലത്തിലെ പതിനൊന്നാം നമ്പര്‍ ബൂത്തായ പൊയ്ക്കാട്ടുശേരി ഗവ.എല്‍.പി.സ്കൂളില്‍. ആകെയുള്ള 1458 പേരില്‍ 1196 പേരും ഇവിടെ വോട്ട്‌ ചെയ്തു. 82.03 ശതമാനമാണിത്‌. എന്നാല്‍ വോട്ടിംഗ്‌ ശതമാനത്തില്‍ 91.04 ശതമാനത്തോടെ കുന്നത്തുനാട്‌ നിയോജക മണ്ഡലത്തിലെ പുളിയാമ്പിള്ളിമുഗളിലെ നൂറ്റി അമ്പതാം ബൂത്തായ അംഗന്‍വാടിയിലാണ്‌. 614 പേരില്‍ 559 പേരും ഇവിടെ വോട്ട്‌ രേഖപ്പെടുത്തി.

കുന്നത്തുനാട്‌ തന്നെയുള്ള നൂറ്റി അമ്പത്തിരണ്ടാം നമ്പര്‍ ബൂത്തായ വരിക്കോലി സാല്‍വേഷന്‍ ആര്‍മി കമ്മ്യൂണിറ്റി ഹാളിലാണ്‌ ഏറ്റവും കുറവ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. ആകെയുള്ള 45 വോട്ടര്‍മാരില്‍ 38 പേരാണ്‌ അന്ന്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. 84.44 ശതമാനമാണിത്‌. എന്നാല്‍ പോളിങ്‌ ശതമാനത്തില്‍ ഏറ്റവും കുറവ്‌ രേഖപ്പെടുത്തിയത്‌ ചാലക്കുടി നിയമസഭ മണ്ഡലത്തിലെ 96-ാ‍ം നമ്പര്‍ ബൂത്തായ മുരിങ്ങൂര്‍ സെന്റ്‌ ജോസഫ്‌ എല്‍.പി സ്കൂളിലാണ്‌. ആകെയുള്ള 1150 പേരില്‍ 362 പേര്‍ മാത്രമാണ്‌ ഇവിടെ വോട്ട്‌ ചെയ്തത്‌. 31.48 ശതമാനം മാത്രം.

2009-ല്‍ ഏറ്റവും കൂടുതല്‍ പോളിങ്‌ നടന്നത്‌ ആലുവയിലും കുറവ്‌ കൊടുങ്ങല്ലൂരുമാണ്‌. ആലുവയില്‍ 79.81 ശതമാനം പേര്‍ വോട്ട്‌ ചെയ്തപ്പോള്‍ കൊടുങ്ങല്ലൂരില്‍ 68 ശതമാനം മാത്രമാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. ആലുവയില്‍ ആകെയുണ്ടായിരുന്ന 152955 വോട്ടര്‍മാരില്‍ 115665 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. പുരുഷന്‍മാരില്‍ 77.78 ശതമാനവും സ്ത്രീവോട്ടര്‍മാരില്‍ 74.46 ശതമാനവും അന്ന്‌ വോട്ട്‌ രേഖപ്പെടുത്തി. കൊടുങ്ങല്ലൂരില്‍ ആകെയുള്ള 163872 വോട്ടര്‍മാരില്‍ 111446 പേരാണ്‌ വോട്ട്‌ ചെയ്തത്‌. പുരുഷവോട്ടര്‍മാരില്‍ 69.52 ശതമാനവും സ്ത്രീ വോട്ടര്‍മാരില്‍ 66.62 ശതമാനവുമാണ്‌ അന്ന്‌ പോളിങ്‌ ബൂത്തിലെത്തിയത്‌.

എന്നാല്‍ സ്ത്രീവോട്ടര്‍മാരുടെ പോളിങ്‌ ശതമാനത്തില്‍ ഏറ്റവും മുമ്പില്‍ കുന്നത്തുനാടാണ്‌. ആകെയുണ്ടായിരുന്ന 72871 സ്ത്രീവോട്ടര്‍മാരില്‍ 56235 പേരും ഇവിടെ വോട്ട്‌ രേഖപ്പെടുത്തി. 77.17 ശതമാനമാണിത്‌. സ്ത്രീവോട്ടര്‍മാരില്‍ ഏറ്റവും കുറവ്‌ പോളിങ്‌ ശതമാനം രേഖപ്പെടുത്തിയത്‌ കൊടുങ്ങല്ലൂരില്‍ തന്നെയായിരുന്നു. 66.62 ശതമാനം. ചാലക്കുടിയിലും, കൊടുങ്ങല്ലൂരിലും മാത്രമാണ്‌ സ്ത്രീവോട്ടര്‍മാരില്‍ 70 ശതമാനത്തില്‍ താഴെ വോട്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :