ശബരിമല ക്ഷേത്രം 16 ന്‌ തുറക്കും, മേല്‍ശാന്തി നറുക്കെടുപ്പ് 17 ന്‌

പത്തനംതിട്ട| WEBDUNIA|
PRO
തുലാമാസ പൂജകള്‍ക്കായി ശ്രീധര്‍മശാസ്താ ക്ഷേത്രം ഒക്ടോബര്‍ 18ന്‌ വൈകിട്ട് 5.30 നു തുറക്കും. 21 നു രാത്രി 10 മണിക്ക് അടയ്ക്കും. ഒക്ടോബര്‍ 17 മുതല്‍ 21 വരെ പതിവ് പൂജകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും.

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21നു രാത്രി നടയടച്ചു കഴിഞ്ഞാല്‍ ചിത്തിര ആട്ട തിരുനാളിനായി നവംബര്‍ ഒന്നിനു തുറക്കും. ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും മാളികപ്പുറം ദേവീക്ഷേത്രത്തിലും മേല്‍ശാന്തിമാരാവാന്‍ യോഗ്യത നേടിയവരുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. ശബരിമല മേല്‍ശാന്തിമാരുടെ ലിസ്റില്‍ 16 പേരും മാളികപ്പുറത്തേക്ക് 12 പേരുടെ പേരുമാണ് പട്ടികയിലുള്ളത്.

ഇവരില്‍ നിന്നും ഒക്ടോബര്‍ 17നു രാവിലെ ഉഷപൂജയ്ക്ക് ശേഷം ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രസന്നിധിയിലും, മാളികപ്പുറം ദേവീക്ഷേത്രത്തിനു മുന്നിലും അതത് അമ്പലങ്ങളിലെ മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.

പ്രാഥമിക പട്ടിക ദേവസ്വം ബോര്‍ഡിന്റെ ഹെഡാഫീസിലെ നോട്ടീസ് ബോര്‍ഡിലും ദേവസ്വം വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :