ഓണമാസ പൂജകള്‍ക്കായി ശബരിമല ഇന്ന് നട തുറക്കും

ശബരിമല| WEBDUNIA| Last Modified ശനി, 14 സെപ്‌റ്റംബര്‍ 2013 (10:58 IST)
PRO
ഓണമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. ഓണാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട, കന്നിമാസ പൂജകള്‍ കൂടി പൂര്‍ത്തിയായ ശേഷം ഈ മാസം 21 ന് അടയ്ക്കും

വൈകിട്ട് 5.30 ന് തന്ത്രി കണ്ഠരര് മഹേശ്വരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റിയാവും നടതുറന്ന് ദീപം തെളിയിക്കുക. ഓണം പ്രമാണിച്ച് ഉത്രാടം മുതല്‍ ചതയം വരെ സന്നിധാനത്ത് ഓണസദ്യയും ഉണ്ടാവും.

മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റിയാണ് ഇത്തവണത്തെ തിരുവോണ സദ്യ നടത്തുന്നത്. സന്നിധാനത്തെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സദ്യയില്‍ പങ്കുചേരാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :