പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു; ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുടുങ്ങി

ശബരിമല| WEBDUNIA|
PRO
PRO
പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി. ആനത്തോട്, ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പമ്പ മണപ്പുറം വെള്ളത്തില്‍ മുങ്ങി. ത്രിവേണി പാലം വെള്ളത്തിനടിയിലാണ്. കുടുങ്ങികിടക്കുന്ന തീര്‍ത്ഥാടകര്‍ സുരക്ഷിതരാണെന്നാണ് വിവരം.

പമ്പ ഡാമിലെ മൂന്ന് ഷട്ടറുകളും ആനത്തോട് ഡാമിലെ രണ്ട് ഷട്ടറുകളും തുറന്നു. ഇതിനിടെ ഇടുക്കി ഡാം തുറന്നു വിടാനുള്ള സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സി സെല്‍ രൂപീകരിച്ചു.

റണ്‍വേയില്‍ വെള്ളം നിറഞ്ഞാല്‍ നീക്കം ചെയ്യാന്‍ യന്ത്ര സാമഗ്രികള്‍ വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. എമര്‍ജന്‍സി സെല്‍ അധികൃതര്‍ ഇടുക്കി ഡാം അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മഴ കനത്തപ്പോള്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ നെടുമ്പാശേരി വിമാനത്താവളം നാല് ദിവസം അടച്ചിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :