വ്യാജസ്വര്‍ണ പണയതട്ടിപ്പ്: വിജയകുമാറിനെതിരേ അമ്മയ്ക്ക് പരാതി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നടന്‍ വിജയകുമാര്‍ കബളിപ്പിച്ചെന്ന പരാതിയുമായി തട്ടിപ്പിനിരയായവര്‍ അമ്മയെ സമീപിച്ചു. വ്യാജ സ്വര്‍ണ പണയ കേസില്‍ ബാങ്ക് ജീവനക്കാരും കുടുങ്ങും. ഒരാളുടെ പേരില്‍ അഞ്ചു ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം പണയം മുതലായി വാങ്ങാന്‍ പാടില്ലെന്ന നിയമം ലംഘിച്ചായിരുന്നു ബാങ്കുകള്‍ പണയം സ്വീകരിച്ചത്.

വ്യാജസ്വര്‍ണം പണയം വെച്ചിട്ടില്ലെന്നും സ്വര്‍ണമെടുക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ഒരു ബാങ്കിലും പോയിട്ടില്ലെന്നായിരുന്നു വിജയകുമാറിന്റെ പ്രതികരണം. എന്നാല്‍ കേശവാ ബാങ്കിന്റെ ഹെഡ് ഓഫീസിലെത്തി സ്വര്‍ണം തന്റേതാണെന്ന് സമ്മതിച്ചിരുന്നതായി ബാങ്കിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സ്വര്‍ണം വ്യാജമാണെന്ന് ബാങ്ക് കണ്ടെത്തിയതിന് അടുത്ത ദിവസമായിരുന്നു തമ്പാനൂരിലെ ഹെഡ് ഓഫീസില്‍ വിജയകുമാര്‍ നേരിട്ടെത്തിയത്.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണയമുതല്‍ തിരികെ എടുക്കാന്‍ വിജയകുമാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് തട്ടിപ്പിന് ഇരയായ ആറ്റിങ്ങല്‍ സ്വദേശി സെക്രട്ടറി ഇടവേള ബാബുവിനോട് പരാതി പറഞ്ഞു. അതേസമയം വാര്‍ത്ത പുറത്ത് വന്നിട്ടും തട്ടിപ്പിനെ കുറിച്ച് പോലീസില്‍ പരാതി നല്‍കാന്‍ കേശവാ ബാങ്ക് അധികൃതര്‍ തയാറായിട്ടില്ല. ഇവര്‍ക്ക് പുറമെ മറ്റ് പ്രമുഖ പണമിടപാട് സ്ഥാപനങ്ങളും തട്ടിപ്പിന് ഇരയായിട്ടുള്ളതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :