ബിജു രാധാകൃഷ്ണനെതിരെ മകന്റെ മൊഴി; 'അമ്മയെ കൊന്നയാളെ അച്ഛന്‍ എന്നു വിളിക്കാന്‍ കഴിയില്ല’

കൊല്ലം| WEBDUNIA|
PRO
PRO
ബിജു രാധാകൃഷ്ണനെതിരെ കോടതിയില്‍ മകന്റെ മൊഴി. രശ്മിയെ പലതവണ മര്‍ദ്ദിക്കുന്നത് കണ്ടു. മകന്‍ അച്ഛനെ അയാള്‍ എന്നാണ് കോടതിയില്‍ വിശേഷിപ്പിച്ചത്. അമ്മയെ കൊന്നയാളെ അച്ഛന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് മകന്‍ കോടതിയില്‍ പറഞ്ഞു. രശ്മി കൊല്ലപ്പെട്ട ദിവസം ഉച്ച മുതല്‍ സംഭവിച്ച കാര്യങ്ങള്‍ 11 വയസ്സുകാരന്‍ കോടതിയില്‍ വിശദീകരിച്ചു.

ബ്രൗണ്‍ നിറമുള്ള ദ്രാവകം വായില്‍ ഒഴിച്ച് മര്‍ദ്ദിച്ചെന്നും മകന്‍ കോടതിയില്‍ മൊഴി നല്‍കി. കൊല്ലപ്പെട്ട ദിവസം അച്ഛന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് അമ്മയുടെ മൂക്കില്‍ നിന്ന് രക്തം വന്നു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ കൈയില്‍ പിടിച്ച് വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി.

കരഞ്ഞ് താന്‍ ഉറങ്ങിപ്പോയെന്നും അടുത്ത ദിവസം അമ്മ കുളിമുറിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നും മകന്‍ മൊഴി നല്‍കി. അതേസമയം വിചാരണക്കിടെ ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :