വെള്ളാപ്പള്ളി സംഘപരിവാറായാല്‍ എസ്എന്‍ഡിപിക്കാര്‍ കൂടെയുണ്ടാകില്ല: കോടിയേരി

വെള്ളാപ്പള്ളി, കോടിയേരി, നടേശന്‍, വി എസ്
തിരുവനന്തപുരം| Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (19:30 IST)
വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറായാല്‍ ഒപ്പം നില്‍ക്കാന്‍ എസ്എന്‍ഡിപിക്കാര്‍ ഉണ്ടാകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി എസ് അച്യുതാ‍നന്ദന്‍റെ ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളി മറുപടി നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വി എസിന് മറുപടി നല്‍കാന്‍ വെള്ളാപ്പള്ളി തയ്യാറാകണം. എസ് എന്‍ കോളജുകളിലെ നിയമനങ്ങളെക്കുറിച്ച് യുക്തിസഹമായ മറുപടി നല്‍കണം. നിയമനത്തിന്‍റെ കണക്ക് പുറത്തുവിടാന്‍ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുന്നു - കോടിയേരി ആവശ്യപ്പെട്ടു.

ആര്‍ എസ് എസുമായുണ്ടാക്കിയ കരാര്‍ ഉറപ്പിക്കാനാണ് വെള്ളാപ്പള്ളി ഡല്‍ഹിയില്‍ പോയത്. വെള്ളാപ്പള്ളിക്ക് ബി ജെ പിയില്‍ ചേരാന്‍ വളഞ്ഞ വഴി ആവശ്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :