സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന നടത്തുന്നുവെന്ന് കോടിയേരി

തിരുവനന്തപുരം| Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (17:02 IST)
സംവരണം അട്ടിമറിക്കാന്‍ ആര്‍ എസ് എസ് ഗൂഢാലോചന നടത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണ്. സംവരണം അട്ടിമറിക്കാനുള്ള ആര്‍.എസ്.എസിന്റെ് ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും നിശ്ചിത ശതമാനം സംവരണം നല്‍കണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. സ്വകാര്യ മേഖലയിലും പട്ടികജാതി പട്ടിക വര്‍ഗ സംവരണം നടപ്പാക്കണം. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം. സമ്പന്നരുടെ താല്‍പര്യം മാത്രം സംരക്ഷിക്കാനാണ് എസ്.എന്‍.ഡി.പിക്കും മുസ്ലീം ലീഗിനും താല്‍പര്യം. അതുകൊണ്ടുതന്നെ അവരും സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനു കൂട്ടുനില്‍ക്കുകയാണെന്നും കോടിയേരി പറഞ്ഞു.


വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ച വി.എസിന്റെ് ആരോപണങ്ങള്‍ കൃത്യമായ തെളിവുകളോടെയാണെന്നും കോടിയേരി പറഞ്ഞു. എസ്.എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ക്കും വിദ്യാര്‍ത്ഥി പ്രവേശനത്തിനും വെള്ളാപ്പള്ളി നടേശന്‍ വാങ്ങിയ കോഴയുടെ കണക്ക് വെളിപ്പെടുത്തണമെന്ന് കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തോട്ടം ഉടമകളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും. ബാര്‍ കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ആയുസ്സ് നീട്ടാന്‍ വേണ്ടി മാത്രമാണെന്നും കോടിയേരി പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :