വീരേന്ദ്രകുമാറിനു സിപിഎം പരിപാടിയിലേക്ക് ക്ഷണം

കോഴിക്കോട്| JOYS JOY| Last Modified വ്യാഴം, 7 മെയ് 2015 (16:32 IST)
യു ഡി എഫുമായി ഇടഞ്ഞു നില്‍ക്കുന്ന ജനതാദള്‍ യുണൈറ്റഡ് നേതാവ് എം പി വീരേന്ദ്രകുമാറിനു സി പി എം പരിപാടിയിലേക്ക് ക്ഷണം. കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിലേക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം വേദി പങ്കിടാനാണ് വീരേന്ദ്രകുമാറിന് ക്ഷണം ലഭിച്ചിരിക്കുന്നത്. വര്‍ഗീയ ഫാസിസിറ്റ് ഭീഷണിക്ക് എതിരെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇടതു മുന്നണി വിട്ട ശേഷം ഇതുവരെ സി പി എം വീരേന്ദ്രകുമാറിനെ അവരുടെ പരിപാടികളില്‍ സഹകരിപ്പിച്ചിരുന്നില്ല.

ഈ മാസം 11ന് കോഴിക്കോട് ആണ് സെമിനാര്‍. സി പി എമ്മിന്റെ ഗവേഷണ വിഭാഗമായ കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രമാണു സെമിനാറിന്റെ സംഘാടകര്‍. അതേസമയം, വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ആയതിനാലാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത് എന്നാണ് സംഘാടകരുടെ ഭാഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :