ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് പിസി ജോര്‍ജ്

കോഴിക്കോട്| JOYS JOY| Last Modified ഞായര്‍, 3 മെയ് 2015 (14:12 IST)
യു ഡി എഫ് രക്ഷപ്പെടണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പി സി ജോര്‍ജ്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിരുദ്ധ സമരത്തിന് പിന്തുണ തേടി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, എസ് ഡി പി ഐ നേതാവ് നാസറുദ്ദീന്‍ എളമരം എന്നിവരുമായി പി സി ജോര്‍ജ് ചര്‍ച്ച നടത്തി.

പ്രതിച്‌ഛായ നഷ്‌ടപ്പെട്ട ഉമ്മന്‍ ചാണ്ടിയെ മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്ക് പരോക്ഷ പങ്കുണ്ട്. രാജഭരണം പോലെയാണ് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. തന്നെ മുഖം കാണിക്കാന്‍ എത്തുന്നവര്‍ക്ക് രാജാവ് പണം നല്‍കുന്നത് പോലെയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി സഹായം നല്‍കുന്നത്.

ഉമ്മന്‍ ചാണ്ടിക്ക് ഇതിന് എന്ത് അധികാരമാണ് ഉള്ളതെന്നും പി സി ജോര്‍ജ് ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണിക്കെതിരെയും പി സി ജോര്‍ജ് അഴിമതി ആരോണപണം ഉന്നയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :