വിഴിഞ്ഞം കരാറില്‍ യുഡിഎഫ് നേതാക്കള്‍ നടത്തിയത് വലിയ ഗൂഢാലോചന, വിശദമായ അന്വേഷണം വേണം: കാനം രാജേന്ദ്രന്‍

വിഴിഞ്ഞം കരാര്‍ റദ്ദാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സിപിഐ എന്ന് കാനം രാജേന്ദ്രന്‍

CPI, Vizhinjam Port, Kanam Rajendran, Adani Group, കാനം രാജേന്ദ്രന്‍, സിപിഐ, വിഴിഞ്ഞം കരാര്‍, അദാനി ഗ്രൂപ്പ്
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 25 മെയ് 2017 (09:43 IST)
വിഴിഞ്ഞം കരാറില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊതുമേഖലയിലെ പദ്ധതി അദാനിക്ക് തീറെഴുതി കൊടുത്ത അവസ്ഥയാണുള്ളത്. അത്തരത്തിലുള്ള കരാര്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്ക് മാത്രമേ കഴിയുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഡിഎഫ് സര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പുമായി ഒളിഞ്ഞും തെളിഞ്ഞും നേരിട്ട് ചര്‍ച്ച ചെയ്തുണ്ടാക്കിയതാണ് വിഴിഞ്ഞം തുറമുഖ കരാറെന്ന് സിപിഐ ആരോപിച്ചിരുന്നു. കൊടിയ അഴിമതിക്ക് വഴിമരുന്നിട്ടു കൊടുക്കാനാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും സര്‍ക്കാരിന്റെ പൊതുഖജനാവിലെ പണം അദാനിയുടെ കീശയിലെത്തിക്കാനുള്ള മാര്‍ഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും സി പി ഐ അക്കമിട്ടു നിരത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :