വിഴിഞ്ഞം കരാറില്‍ കുറ്റബോധമില്ല, അഭിമാനം മാത്രം; സിഎജിയുടെ റിപ്പോർട്ട് നോട്ടപ്പിശക് മൂലം - ഉമ്മൻചാണ്ടി

സിഎജിയുടെ റിപ്പോർട്ട് നോട്ടപ്പിശക് മൂലം - ഉമ്മൻചാണ്ടി

  Vizhinjam port project , Vizhinjam port , Oommen chandy , Vizhinjam , CAG report , CAG , ക​​ൺ​​ട്രോ​​​ള​​​ർ ആ​​​ന്‍​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ല്‍ , സിഎജി , ഉമ്മൻചാണ്ടി , വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി​​​ , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 24 മെയ് 2017 (19:40 IST)
വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ച്ചെ​​​ല​​​വു ക​​​ണ​​​ക്കാ​​​ക്കി​​​യ​​​തി​​​ൽ ക​​ൺ​​ട്രോ​​​ള​​​ർ ആ​​​ന്‍​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ലിന് വീഴ്‌ച പറ്റിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ നോട്ട പിശകാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചൽ പദ്ധതിയുമായി വിഴിഞ്ഞത്തെ താരതമ്യം ചെയ്തതു ശരിയല്ല. പദ്ധതിയെക്കുറിച്ചു സംസാരിക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടും സിഎജി അവസരം നല്‍കിയില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

കരാറുമായി ബന്ധപ്പെട്ട്​ തനിക്ക്​ കുറ്റബോധമില്ല. കരാറി​​​ന്റെ കാലവധി നീട്ടിയത്​ എകപക്ഷീയമായല്ല. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട പരിശോധന ഉടൻ വേണം. വിഷയത്തില്‍ ബന്ധപ്പെട്ട്​ ഉദ്യേഗസ്ഥരെ ബലിയാടാക്കില്ല. പദ്ധതിയുടെ അന്തിമ കരാർ അദാനിഗ്രൂപ്പുമായി ഉറപ്പിച്ച ശേഷം യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സിഎജി റിപ്പോർട്ടിന്‍റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾക്കു അടിസ്ഥാനമില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സിഎജിയുടെ റിപ്പോർട്ടിൽ പരിശോധന വൈകാതെ വേണം. യുഡിഎഫ് സർക്കാരിന്‍റെ അഞ്ചാമത്തെ ശ്രമത്തിലാണ് പദ്ധതി യാഥാർഥ്യമായത്. വിഴിഞ്ഞം കരാർമൂലം കമ്പനികള്‍ക്കു വൻനേട്ടം കൈവരിക്കാൻ സാധിക്കുമെങ്കിൽ പദ്ധതി ഏറ്റെടുക്കുന്നതിനായി നിരവധി കമ്പനികള്‍ ക്യൂ നിൽക്കുമായിരുന്നു. എന്നാൽ ഒരേ ഒരു കമ്പനി മാത്രമാണ് രംഗത്തെത്തിയത്. അതിനാൽ അദാനി ഗ്രൂപ്പിന് ഇതിൽ കൊള്ള ലാഭം ലഭിക്കുന്നില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട്​ ചൊവ്വാഴ്​ചയാണ്​ പുറത്ത്​ വന്നത്​. കരാർ കാലവധി നീട്ടിയത്​ മൂലം പദ്ധതിയുടെ നടത്തിപ്പുകാരായ അദാനിക്ക്​ ലാഭമുണ്ടാകുമെന്നായിരുന്നു കണ്ടെത്തൽ. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മുൻ യുഡിഎഫ്​ സർക്കാറാണ്​ വിഴിഞ്ഞം കരാറിൽ ഒപ്പുവെച്ചത്​.

സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :