കേരള കോണ്‍ഗ്രസിന് പിന്തുണയുമായി വീണ്ടും സിപി‌എം; കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ധാരണ

കേരള കോണ്‍ഗ്രസ് എമ്മിന് വീണ്ടും പിന്തുണയുമായി സി പി എം.

CPI(M), Kerala Congress (M), Kottayam Dist. Panchayath, കേരള കോണ്‍ഗ്രസ് എം, മാണി, കോട്ടയം
കോട്ടയം| സജിത്ത്| Last Modified വെള്ളി, 19 മെയ് 2017 (11:56 IST)
കേരള കോണ്‍ഗ്രസ് എമ്മിന് വീണ്ടും പിന്തുണയുമായി സി പി എം. കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് സിപിഎം പിന്തുണ നല്‍കുന്നത്. സിപിഎം യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് മാണി കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്നാണ് സൂചന.

ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെയാണ് കമ്മിറ്റിയില്‍ ഒരംഗത്തിന്റെ ഒഴിവ് വന്നത്. നിലവില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഓരോ അംഗം വീതമാണുളളത്.

കേരള കോണ്‍ഗ്രസ് എമ്മിനായി സെബാസ്റ്റിയന്‍ കുളത്തിങ്കലും കോണ്‍ഗ്രസിനായി ലിസമ്മ ബേബിയുമാണ് മത്സരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്കായിരിക്കും ചെയര്‍മാന്‍ സ്ഥാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :