തിരുവനന്തപുരം|
AISWARYA|
Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (17:19 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ഇപ്പോള്‍ എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.
ശാരദക്കുട്ടി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ പ്രതികരങ്ങള്‍ അറിയിച്ചത്. വിലപ്പെട്ട നാവു പൂട്ടിവയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും ശാരദക്കുട്ടി പിസി ജോര്‍ജിനോട് പറഞ്ഞു. പിസിയ്ക്ക് മറുപടിയുമായി ഇതിന് മുന്‍പ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ഗായിക സായനോരയും രംഗത്ത് വന്നിരുന്നു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം