ചര്‍ച്ച പരാജയം: ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഒക്ടോബര്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബിഹാര്‍ സ്വദേശി സത്നാംസിംഗ്മാന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഡോക്‌ടര്‍മാര്‍ക്കെതിരെ എടുത്ത നടപടി പിന്‍വലിക്കുക,​ ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. അനിശ്ചിതകാല സമരം നടത്തുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു.


സെപ്റ്റംബര്‍ ആറ് മുതല്‍ നിസ്സഹകരണ സമരം തുടങ്ങും.20 ന് സൂചന പണിമുടക്കും സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണയും നടത്തും.സത്നാം സിംഗിന്റെ മരണത്തില്‍ ആറ് ഡോക്‌ടര്‍മാര്‍ക്കെതിരെയാണു നടപടിയെടുത്തത്‌. അഞ്ചു പേരെ സ്‌ഥലം മാറ്റുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്‌തിരുന്നു. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.രമണിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സാദ്ധ്യമല്ലെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറും വ്യക്തമാക്കി.

അതേസമയം ഡോക്ടര്‍മാരുടെ സമരം മൂലം രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ സര്‍ക്കാ‍ര്‍ സമരത്തെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :