ഉമ്മന്‍‌ചാണ്ടി മികച്ച മുഖ്യമന്ത്രി: എന്‍ഡിടിവി സര്‍വേ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉമ്മന്‍ചാണ്ടി മികച്ച മുഖ്യമന്ത്രിയാണെന്ന് അഭിപ്രായ സര്‍വേ. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍‌ചാണ്ടി മികച്ച പ്രകടനം നടത്തിയെന്നാണ് എന്‍ ഡി ടി വി നടത്തിയ അഭിപ്രായ സര്‍വേയുടെ കണ്ടെത്തല്‍.

സര്‍വേയില്‍ പങ്കെടുത്ത 43 ശതമാ‍നം പേര്‍ ഉമ്മന്‍‌ചാണ്ടിയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. ഭരണം പ്രതീക്ഷിച്ചതു പോലെയാണെന്ന്‌ 30 ശതമാനം പേരും പ്രതീക്ഷിച്ചതിലും മോശമാണെന്ന്‌ 26 ശതമാനം പേരും അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കുകയാണെങ്കില്‍ 12 ലോക്സഭാ മണ്ഡലങ്ങളില്‍ യുഡിഎഫും എട്ട്‌ മണ്ഡലങ്ങളില്‍ എല്‍ഡിഎഫും വിജയിക്കുമെന്ന്‌ സര്‍വേ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ 43 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടിയേയും 39 ശതമാനം പേര്‍ വി എസിനെയും അനുകൂലിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :