ലാവ്‌ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2005ലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാna സര്‍ക്കാരിന് കോടികളുടെ നഷ്ടം വരുത്തിയ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തണമെന്നാവശ്യപ്പെട്ട് എ ആര്‍ ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജിയിലാണ് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇനി മുതലുള്ള ടെന്‍ഡറില്‍ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുടെ പേര് പട്ടികയിലുണ്ടാവില്ല.

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതികളായ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നിവയുടെ നവീകരണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ കൊടുത്ത വകയില്‍ സംസ്ഥാന സര്‍ക്കാരിന് 374.5 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ ലാവ്‌ലിന്‍ പ്രതിപ്പട്ടികയിലായിരുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം പ്രതികളായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :