എസ്എന്‍സി ലാവ്‌ലിന്‍: കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമെന്ന് കോടതി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസില്‍ സിബിഐയ്ക്കു കോടതിയുടെ വിമര്‍ശനം. കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു തിരുവനന്തപുരം കോടതി. മലബാര്‍ കാന്‍സര്‍ സെന്ററിനു ധനസഹായം ലഭിക്കുന്നതിനുള്ള ധാരണ കരാര്‍ ആക്കിയതില്‍ നിയമസാധുത ഇല്ല. നിലനില്‍ക്കാത്ത കരാര്‍ ഉണ്ടാക്കിയതു വഴിയാണു നഷ്ടമുണ്ടായത്. ധാരണാപത്രം തന്നെ നിലനില്‍ക്കുന്നതല്ല. പിന്നെങ്ങനെ കരാര്‍ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഭരണപരമായ നടപടിക്രമങ്ങളിലാണു വീഴ്ച ഉണ്ടായത്. ഭരണസംവിധാനത്തിലെ പോരായ്മ വ്യക്തിയുടേതാകുമോ എന്നും കോടതി ചോദിച്ചു.

കരാര്‍ ഉണ്ടാക്കുന്ന സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. നിലനില്‍ക്കാത്ത കരാറില്‍ ഏര്‍പ്പെടാത്തതിന്റെ പേരില്‍ ഒരാളെ ജയിലില്‍ അടയ്ക്കാന്‍ കഴിയുമോ എന്നും സിബിഐ കോടതി ചോദിച്ചു. സിബിഐയ്ക്കു ലഭിച്ച നിയമോപദേശത്തില്‍ കുഴപ്പമുണ്ടെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :