മുഹമ്മദ് അലി കേരളത്തിന്റെ അഭിമാന താരം, കേരളത്തിന് വേണ്ടി സ്വര്‍ണമെഡല്‍ നേടിയ താരം; ഇ പി ജയരാജന് പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയ കായികമന്ത്രി ഇ പി ജയരാജന് സോഷ്യല്‍ മീഡിയയുടെ വക എട്ടിന്റെ പണിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

rahul balan| Last Modified ശനി, 4 ജൂണ്‍ 2016 (20:14 IST)
അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയ കായികമന്ത്രി ഇ പി ജയരാജന് സോഷ്യല്‍ മീഡിയയുടെ വക എട്ടിന്റെ പണിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മുഹമ്മദ് അലി കേരളത്തിന്റെ അഭിമാന താരമാണെന്നും കേരളത്തിന് വേണ്ടി സ്വര്‍ണമെഡല്‍ നേടിയുണ്ടെന്നുമുളള ഇ പി ജയരാജന്റെ പരമാര്‍ശമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.

ഒരു സ്വകാര്യ ചാനലിലായിരുന്നു ഇ പിയുടെ അഭിപ്രായപ്രകടനം. മുഹമ്മദ് അലിയുടെ നിര്യാണത്തെ എങ്ങനെ കാണുന്നു എന്ന അവതാരികയുടെ ചോദ്യത്തിന് ‘അമേരിക്കയില്‍ വെച്ച് നമ്മുടെ മുഹമ്മദാലി മരിച്ചതായി അറിഞ്ഞു, കേരളത്തിനു വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ മുഹമ്മദ് അലി കേരളത്തിന്റെ കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ കൊണ്ട് വന്നു’ എന്നിങ്ങനെയായിരുന്നു ഇ പിയുടെ വാക്കുകള്‍. ഇതിനെ പൊളിച്ചടുക്കിയാണ് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല നടന്നുകൊണ്ടിരിക്കുന്നത്.

അത്തരത്തിലുള്ള ചില ചിത്രങ്ങള്‍ കാണാം -








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :