മുന്‍ എംപി കെഎസ് മനോജ് സിപിഎം വിട്ടു

ആലപ്പുഴ| WEBDUNIA|
മുന്‍ എംപി ഡോ കെഎസ് മനോജ് സി പി എമ്മില്‍ നിന്നു രാജി വെച്ചു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും തുമ്പോളി ലോക്കല്‍ കമ്മിറ്റി അംഗത്വവും രാജി വെയ്‌ക്കുന്നതായി പാര്‍ട്ടി നേതൃത്വത്തിന് അയച്ച കത്തില്‍ മനോജ് പറയുന്നു.

മതവിശ്വാസം പിന്തുടരുന്ന ദൈവവിശ്വാസി എന്ന നിലയിലും വിശ്വാസത്തിനു പ്രത്യയ ശാസ്‌ത്രത്തെക്കാള്‍ പ്രാധാന്യം കൊടുക്കുന്നതിനാലും പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശം ആത്മാര്‍ഥമായി പാലിക്കാന്‍ തനിക്കു കഴിയില്ലെന്ന് രാജിക്കത്തില്‍ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്നുള്ള പരാജയത്തിനുശേഷം ഡല്‍ഹിയിലേക്കു പോയ മനോജ്‌ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തതും കഴിഞ്ഞ തവണ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതും ദൈവനാമത്തിലായിരുന്നു. വിശ്വാസമാണു പ്രധാനം. പാര്‍ട്ടിയോടും വിശ്വാസത്തോടും ഒരേ സമയം കൂറുപുലര്‍ത്താനാവില്ലെന്നും രാജിക്കത്തില്‍ മനോജ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :