മലരിനെ കണ്ട് മലയാളികള്‍ ഇറക്കിയ വെള്ളം ?

കൊച്ചി| JOYS JOY| Last Updated: തിങ്കള്‍, 15 ജൂണ്‍ 2015 (18:21 IST)
ജോര്‍ജിയയില്‍ കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഞെട്ടിപ്പോയത് മലയാളികളാണ്. കാരണം ‘പ്രേമം’ തലയ്ക്കു പിടിച്ച മലയാളികളുടെ സ്വന്തം മലര്‍ ജോര്‍ജിയയില്‍ ആണ് പഠിക്കുന്നത് എന്നതു തന്നെ. എന്തിനും ഏതിനും സോഷ്യല്‍ മീഡിയയില്‍ കാരണങ്ങള്‍ നിരത്തുന്നവര്‍ ജോര്‍ജിയയിലെ വെള്ളപ്പൊക്കത്തിനും കാരണങ്ങള്‍ കണ്ടെത്തി.

‘പ്രേമം’ സിനിമയിലെ മലരിനെ നോക്കി മലയാളികള്‍ ഇറക്കിയ വെള്ളമാകും അങ്ങ് ജോര്‍ജിയയില്‍ പൊങ്ങിയതെന്നാണ് ഒരു വിരുതന്റെ കണ്ടെത്തല്ലേ. എന്നാല്‍, മലരിനെ
എങ്ങനെയെങ്കിലും കേരളത്തില്‍ തിരികെ എത്തിക്കാനുള്ള ചാത്തന്‍ സേവയുടെ ഭാഗമാണ് വെള്ളപ്പൊക്കം എന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍.

ഏതായാലും മലരിനും ജോര്‍ജിയയിലെ മറ്റുള്ളവര്‍ക്കും വെള്ളപ്പൊക്കത്തില്‍ അപകടം ഒന്നും ഉണ്ടാവരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :