പ്രേമത്തിന്റെ പ്രദര്‍ശനം മുടങ്ങി; കാണികള്‍ തിയറ്റര്‍ തകര്‍ത്തു

കോഴിക്കോട്‌| Last Updated: വ്യാഴം, 4 ജൂണ്‍ 2015 (11:21 IST)
`പ്രേമം' എന്ന സിനിമയുടെ പ്രദര്‍ശനം നടന്നുകൊണ്‌ടിരിക്കേ സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്ന്
ഒരു സംഘം കാണികള്‍ തിയേറ്റര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട്ടെ പ്രമുഖ തിയേറ്ററുകളിലൊന്നായ അപ്‌സരയിലാണ്
ആക്രമണം ഉണ്ടായത്. അക്രമത്തില്‍ തിയേറ്ററില്‍ ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

ബുധനാഴ്‌ച രാത്രിയില്‍ സെക്കന്‍ഡ്‌ ഷോയ്ക്കിടെയാണ് അക്രമം അരങ്ങേറിയത്‌. ഇടവേളയ്ക്ക് ശേഷം സാങ്കേതിക തകരാര്‍ മൂലം
പ്രദര്‍ശനം നിലച്ചതോടെ കാണികള്‍ സ്‌ക്രീന്‍ തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇരിപ്പിടങ്ങളും വാതിലുകളും കാണികള്‍ തകര്‍ത്തു.പൊലീസ് സ്ഥലത്തെത്തിയെങ്കിലും കാണികള്‍ തിയേറ്ററിനു നേരെ കല്ലെറിഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതി ഗതികള്‍ ശാന്തമാക്കിയത്. സംഭവത്തില്‍ സ്ഥലത്തുനിന്ന് ഏഴ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :