മലപ്പുറം പനിച്ച് വിറയ്ക്കുന്നു

മലപ്പുറം| WEBDUNIA|
മലപ്പുറം ജില്ലയില്‍ വിവിധതരം പനികള്‍ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം ഇവിടെ 980 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 25 പേര്‍ എലിപ്പനി പിടിപെട്ട് ചികിത്സയിലാണ്.

ഡെങ്കിപ്പനി പിടിപെട്ട് രണ്ട് പേര്‍ മരിച്ചു. 16 ഡെങ്കിപ്പനിക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അതേസമയം പകര്‍ച്ചപ്പനിയുള്‍പ്പെടെയുള്ള എല്ലാതരം പനികള്‍ക്കുമുള്ള മരുന്നുകള്‍ ജില്ലയിലെ ആശുപത്രികളില്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :