ഇന്‍ഫോസിസിന് പുതിയ കമ്പനി

ബാംഗ്ലൂര്‍| WEBDUNIA|
രാജ്യത്തിലെ പ്രമുഖ ഐ ടി സ്ഥാപനമായ ഇന്‍ഫോസിസില്‍ മാറ്റത്തിന്റെ അലയൊലികള്‍. പ്രത്യേക ഒരു കമ്പനി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍‌ഫോസിസിന്റെ പുതിയ ഭാരവാഹികള്‍. ഐടി ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അധിഷ്ഠിത സൊലൂഷനുകള്‍ എന്നിവയില്‍ പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് പുതിയ കമ്പനി തുടങ്ങുന്നത്.

ഉയര്‍ന്ന മൂല്യമുള്ള ബിസിനസ് മേഖലകളില്‍ കൂടി ഇന്‍‌ഫോസിസിന്റെ സാന്നിധ്യം ശക്തമാക്കുന്നതിന് വേണ്ടി കൂടിയാണ് പുതിയ കമ്പനി സ്ഥാപിക്കുന്നത്. നവീന ആശയങ്ങളും ഉത്പന്നങ്ങളും വികസിപ്പിക്കുമ്പോഴുള്ള നഷ്ടസാധ്യത അധികമായിരിക്കും. ഇത് കുറയ്ക്കാനും പുതിയ കമ്പനി സ്ഥാപിക്കുന്നത് സഹായകരമാകും. ഇഫോസിസിന്റെ ഇന്നോവേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെയൊക്കെ പുതിയ കമ്പനി വരുന്നതോടെ അതിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വില്‍പന വിഭാഗം ആഗോള മേധാവിയായി ബസബ് പ്രധാനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. 2005ല്‍ ഇന്‍ഫോസിസിന്റെ വില്‍പന വിഭാഗം ആയിരുന്ന ബസബ് പിന്നീട് കമ്പനി വിട്ട് സ്വന്തം സ്ഥാപനം തുടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :