ഫൂട്‌വെയര്‍ മേഖലയില്‍ മേധാവിത്തം നേടാന്‍ ടാറ്റ ഇന്റര്‍നാഷണല്‍

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 23 മെയ് 2011 (19:23 IST)
പോര്‍ച്ചുഗല്ലിലെ ഫൂട്‌വെയര്‍ കമ്പനിയായ മൂവ് ഓണ്‍ ഷൂവിന്റെ പകുതിയിലധികം ഓഹരികള്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് വാങ്ങുന്നു.51 ശതമാനം ഓഹരികളാണ് നോയല്‍ ടാറ്റയുടെ കമ്പനി വാങ്ങുന്നത്. തുകല്‍ ഉല്‍പ്പന്ന കമ്പോളത്തില്‍ ഒന്നാമതെത്താനുള്ള ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

മൂവ് ഓണുമായി 2010 മുതല്‍ ചര്‍ച്ച നടത്തി വരികയായിരുന്നു ടാറ്റ ഇന്റര്‍നാഷണല്‍‍. ഇപ്പോഴാണ് അത് കരാറിലെത്തിയത്.പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ വ്യാപാരമുള്ള കമ്പനിയാണ് മൂവ് ഓണ്‍ ഷൂ.

പുതിയ നീക്കത്തോടെ ഫൂട്‌വെയര്‍ മേഖലയില്‍ ശക്തമായ അടിത്തറയിടുകയാണ് ടാറ്റാ ഇന്റര്‍നാഷണല്‍. നേരത്തെ, ഫൂട്‌വെയര്‍ കമ്പനികളായ ബി‌എസ്‌ഐപി‌എല്‍, ഇഎസ്‌സിപി‌എല്‍ എന്നിവയുടെ ഓഹരികള്‍ ടാറ്റ ഇന്റര്‍നാഷണല്‍ സ്വന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :