മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു‍, മുഖ്യമന്ത്രിയെ ശരിവച്ച് സുധീരന്‍!

Sudheeran, Oommenchandy, Chennithala, Antony, VS, Pinarayi, സുധീരന്‍, ഉമ്മന്‍‌ചണ്ടി, ചെന്നിത്തല, ആന്‍റണി, വി എസ്, പിണറായി
തിരുവനന്തപുരം| Last Modified ചൊവ്വ, 17 മെയ് 2016 (14:56 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പല സ്ഥലത്തും പ്രധാനമത്സരം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. അന്ന് അതിനെ തിരുത്തി കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും മുതിരുന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുമെല്ലാം രംഗത്തെത്തിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രി പറഞ്ഞതിനെ ശരിവച്ച് സുധീരനും രംഗത്തെത്തിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു എന്നാണ് സുധീരന്‍ ഇപ്പോള്‍ പറയുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ കാര്യമാക്കുന്നില്ലെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നുമാണ് സുധീരന്‍റെ അഭിപ്രായം.

പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തില്‍ എത്തിയതോടെ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള പോരാട്ടം ദേശീയ തലത്തില്‍ വളര്‍ന്നതായും സുധീരന്‍ വിലയിരുത്തുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :