വി എസിനെ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് ഉമ്മന്‍‌ചാണ്ടിക്ക് പിണറായിയുടെ മുന്നറിയിപ്പ്

VS, Oommenchandy, Pinarayi, Mammootty, Mohanlal, വി എസ്, ഉമ്മന്‍‌ചാണ്ടി, പിണറായി, മമ്മൂട്ടി, മോഹന്‍ലാല്‍
തിരുവനന്തപുരം| Last Modified വ്യാഴം, 5 മെയ് 2016 (19:46 IST)
സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും നെറികേടിനെ തുറന്നുകാണിച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ശ്രമിക്കുന്നതെന്നും അത് വിലപ്പോകില്ലെന്നും പിണറായി വിജയന്‍.

പ്രതിപക്ഷനേതാവിനെതിരെ മുഖ്യമന്ത്രി കേസുകൊടുക്കുന്നത് പാര്‍ലമെന്‍ററി ജനാധിപത്യ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത കാര്യമാണ്. ആ കേസ് നിലനില്‍ക്കില്ല. ഉമ്മന്‍‌ചാണ്ടി തെറ്റായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. - ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എല്‍ ഡി എഫിന് ഒരു ആശയക്കുഴപ്പവും ഉണ്ടാകില്ലെന്നും പിണറായി വ്യക്തമാക്കി.

എല്‍ ഡി എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ അനായാസേന മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരുപാടുപേര്‍ എല്‍ ഡി എഫിലുണ്ട്. അതില്‍ നിന്ന് പെട്ടെന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കും. തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളെ അധികം കാണുന്നില്ലെന്നും പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പിണറായി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :