മംഗലാപുരത്ത് സ്വര്‍ണവേട്ട: മലയാളി ദമ്പതികള്‍ പിടിയില്‍

മംഗലാപുരം| WEBDUNIA|
PRO
PRO
മംഗലാപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നര കിലോ സ്വര്‍ണവുമായി മലയാളി ദമ്പതികള്‍ പിടിയിലായി. കാസര്‍ഗോഡ്‌ സ്വദേശികളായ മുഹമ്മദ്‌ നിസാറും ഭാര്യ ഫൗസിയയും ഇവരുടെ കുട്ടിയുമാണ്‌ പിടിയിലായത്‌.

ഇവര്‍ ഇപ്പോള്‍ ഡിആര്‍ഐ കസ്‌റ്റഡിയിലാണ്‌. ഇന്നലെ അര്‍ധരാത്രി അബുദാബി വിമാനത്തിലാണ്‌ ഇവര്‍ മംഗലാപുരത്ത്‌ എത്തിയത്‌.

ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ്‌ ദമ്പതികള്‍ കുടുങ്ങിയത്‌. കുടുംബമായെത്തുന്നവര്‍ക്ക്‌ പൊതുവെ കര്‍ശന പരിശോധന നേരിടേണ്ടിവ വരില്ലായെന്നതാണ്‌ ഇവര്‍ക്ക്‌ ധൈര്യമായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :