ഭരിക്കുന്നത് യു ഡി എഫാണെന്ന് കെ എം മാണി

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
സംസ്ഥാനത്ത് ഭരണം നടത്തുന്നത് യു ഡി എഫ്‌ ആണെന്ന്‌ മന്ത്രി കെ എം മാണി. യു ഡി എഫിലെ ഘടകകക്ഷികള്‍ എല്ലാവരും കൂടിയാണ്‌ സംസ്ഥാനം ഭരിക്കുന്നത്‌. ഓരോരുത്തര്‍ക്കും അതില്‍ പ്രത്യേകം പ്രത്യേകം പങ്കുണ്ടെന്നും മാണി പറഞ്ഞു.

ലീഗാണ്‌ സംസ്ഥാനം ഭരിക്കുന്നതെന്ന മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവനയെത്തുടര്‍ന്നുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി. കഴിഞ്ഞ ദിവസം മന്ത്രി ആര്യാട മുഹമ്മന്‍ ലീഗിനെതിരെ രംഗത്ത് വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :