കള്ള് വ്യവസായത്തിനെതിരെ ലീഗും

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കളളുവ്യവസായം നിര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട് മുസ്ലീംലീഗ്‌ രംഗത്ത്. കളള്‌ വ്യവസായം നിര്‍ത്തേണ്ട സമയം അതിക്രമിച്ചു എന്നും കളള്‌ കച്ചവടത്തിന്റെ മറവില്‍ ചാരായവും വ്യാജമദ്യവും ഒഴുകുകയാണെന്നുമുളള ഹൈക്കോടതി നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടി നേതാവ്‌ ഇ ടി മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു.

സമ്പൂര്‍ണ മദ്യനിരോധനമാണ്‌ മുസ്ലീംലീഗ്‌ ആവശ്യപ്പെടുന്നത്‌ എന്നും മുഹമ്മദ്‌ ബഷീര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണ പിള്ളയും കള്ള് വ്യവസായത്തിനെതിരെ രംഗത്ത് വന്നിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു വെള്ളാപ്പള്ളി നാടേശന്‍ ഇതിനോട് പ്രതികരിച്ചത്.

ഈഴവര്‍ മുഴുവന്‍ കള്ളുചെത്തുകാരും കുടിയന്മാരുമാണെന്ന ധാരണ പിള്ള മാറ്റണം. കഴിഞ്ഞ പ്രാവശ്യം ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചത്‌ പൊന്നാനിക്കാരും ചാലക്കുടിക്കാരുമാണ്‌. രണ്ടിടത്തും ഈഴവര്‍ കുറവാണ്‌. കള്ളുചെത്തുന്നവരേക്കാള്‍ മറ്റുതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്‌ ഈഴവരില്‍ കൂടുതലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :