നിരീക്ഷണവിവാദം ശരിയെന്ന് പിസി ജോര്‍ജ്; തന്നെയും നിരീക്ഷിച്ചിട്ടുണ്ട്

തൃശൂര്‍| JOYS JOY| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (11:13 IST)
സംസ്ഥാനത്ത് കഴിഞ്ഞയിടെ ഉയര്‍ന്നുവന്ന നിരീക്ഷണവിവാദം ശരിയെന്ന് പി സി ജോര്‍ജ്. തന്നെയും നിരീക്ഷിച്ചിട്ടുണ്ടെന്ന് ജോര്‍ജ് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയക്കാരുടെ സ്വകാര്യത പൊലീസുകാര്‍ നിരീക്ഷിക്കുന്നത് അപമാനകരമാണെന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം, കെ എം മാണിയുടെ അടുക്കള കമ്മിറ്റിയില്‍ താന്‍ പങ്കെടുക്കില്ലെന്നും മുന്‍ ചീഫ് വിപ്പ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ജോര്‍ജ് ഇങ്ങനെ മറുപടി നല്കിയത്.

ഉന്നതാധികാര സമിതി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല. എന്നാല്‍, പാര്‍ട്ടി ഓഫീസിലാണ് യോഗം നടക്കുന്നതെങ്കില്‍ ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :