നസീറിന് സിംകാര്‍ഡ്: സഹതടവുകാരന്റെ കാമുകി അറസ്റ്റില്‍

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
തടിയന്റവിട നസീറിന് വിദേശത്തേക്ക് വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ തരപ്പെടുത്തി നല്‍കിയ യുവതി അറസ്റ്റിലായി. തുമ്പമണ്‍ മുട്ടം സ്വദേശി ഷാഹിന (ദീപ ചെറിയാന്‍-31) ആണു പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

എറണാകുളത്തെ ജയിലില്‍ നിന്ന് തടിയന്റവിട നസീര്‍ വിദേശത്തേക്ക് വിളിച്ച സംഭവത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. നസീര്‍ വിളിക്കാന്‍ ഉപയോഗിച്ച ഫോണിന്റെ ഉടമയാണ് ഇവര്‍. സഹതടവുകാരനായ നൌഷാദിന്റെ കാമുകിയാണ് ഷാഹിന.

ഭര്‍ത്താവിനെ ഉപേക്ഷിച്ച ദീപ നൌഷാദിനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് പേരുമാറി ഷാഹിനയായി. ലഹരിമരുന്നു കേസില്‍ നൌഷാദ് അകത്തായ ശേഷം ഇവര്‍ എറണാകുളം ആസാദ് റോഡിലെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :