നൃത്തമാടിയതിന് ‘വധിക്കപ്പെട്ട’ സ്ത്രീകള്‍ ജീവനോടെയുണ്ട്!

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പുരുഷന്മാര്‍ക്കൊപ്പം നൃത്തമാടിയ അഞ്ച് യുവതികളെ പാകിസ്ഥാനില്‍ വധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഭരണകൂടം. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഗോത്രമേഖലയില്‍ ഇത്തരം കൊലപാതകങ്ങള്‍ നടന്നിട്ടില്ലെന്ന് പാക് മന്ത്രിയാണ് അറിയിച്ചത്.

ഖൈബര്‍ പക്തുന്‍ഖാവ പ്രവിശ്യയിലെ കൊഹിസ്ഥാന്‍ ജില്ലയില്‍ നടന്ന വിവാഹ ചടങ്ങിനിടെ, പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇത് വിവാദമായി. തുടര്‍ന്ന് ഗോത്ര വിഭാഗത്തിന്റെ തീരുമാനപ്രകാരം സ്ത്രീകളെ വധിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുടുംബത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചതെന്നും പറഞ്ഞു.

തുടര്‍ന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്റെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകള്‍ സുരക്ഷിതരാണെന്ന് വ്യക്തമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :