പീഡനം തടഞ്ഞ യുവതിയെ ബസില്‍ നിന്ന്‌ പിടിച്ചിറക്കി മര്‍ദിച്ചു

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
കൊല്‍ക്കത്തയില്‍ പീഡനശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ബസില്‍ നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂമാര്‍ക്കറ്റ്‌ പ്രദേശത്ത് വച്ചാണ് 21-കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. രാജ്യത്തെ നടുക്കിയ പാര്‍ക്ക് സ്ട്രീറ്റ് ബലാത്സംഗ കേസിലെ പ്രധാന സാക്ഷിയാണ് ആക്രമിക്കപ്പെട്ടത്.

ഞായറാഴ്‌ച രാത്രി 11:30 ഓടെയാണ്‌ അക്രമികള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ദേഹം മുഴുവന്‍ മുറിവുകളുമായി കുതറി ഓടിയ യുവതി ഒരു ബസില്‍ ഓടിക്കയറുകയായിരുന്നു. എന്നാല്‍ അക്രമികള്‍ ബസ് തടഞ്ഞുനിര്‍ത്തി, യുവതിയെ വലിച്ച് പുറത്തിട്ടു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ബസില്‍ ഉണ്ടായിരുന്ന ഒരാള്‍ പോലും ഇതിനെതിരെ പ്രതിഷേധിക്കാന്‍ കൂട്ടാക്കിയില്ല.

ഗുരുതരാവസ്ഥയില്‍ ആയ യുവതിയെ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :