ദുബായ് മനുഷ്യക്കടത്തു റാക്കറ്റ് അഞ്ഞൂറിലധികം മലയാളി യുവതികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വിറ്റു

അഞ്ഞൂറിലധികം മലയാളി യുവതികൾ ദുബായ് മനുഷ്യക്കടത്തു റാക്കറ്റില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

കൊച്ചി| AISWARYA| Last Modified ശനി, 14 ഒക്‌ടോബര്‍ 2017 (07:53 IST)
അഞ്ഞൂറിലധികം മലയാളി യുവതികളെ ദുബായ് മനുഷ്യക്കടത്തു റാക്കറ്റ് പെൺവാണിഭ സംഘങ്ങൾക്ക് വിറ്റതായി റിപ്പോര്‍ട്ട്. കേസന്വേഷിച്ച സിബിഐക്ക് ഷാർജയിലും അജ്മാനിലും കുടുങ്ങിയവരെപ്പറ്റിയുള്ള വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ തുടരന്വേഷണം നടക്കുകയുള്ളു.

നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്ത് കേസിന്റെ അന്വേഷണത്തിലാണ് മലയാളി യുവതികളെ തടങ്കലിലാക്കി പെൺവാണിഭം നടത്തുന്ന റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്.

കടത്തപ്പെട്ടവരില്‍ അഞ്ചു വർഷങ്ങൾക്കിടയില്‍ രക്ഷപ്പെട്ടു നാട്ടിലെത്തിയതു 12 പേര്‍. അതില്‍ എട്ടു പേർ സിബിഐക്കു മൊഴി നൽകാന്‍ ധൈര്യപ്പെട്ടിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭം നടത്തുന്ന റാക്കറ്റിനെക്കുറിച്ച് വിവരം കിട്ടിയത്.

20,000 മുതല്‍ 25,000 രൂപ വരെ ശമ്പളത്തില്‍ വീട്ടുജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വിദേശത്തേക്കു കടത്തിയതെന്നാണ് വിവരം. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പെൺവാണിഭ സംഘത്തിന്റെ ഏജന്റുമാര്‍ പ്രവർത്തിക്കുന്നുണ്ടെന്നും സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :