‘ജനരക്ഷായാത്രയെ സിപിഐഎം ഭയക്കുന്നുവെന്ന കുമ്മനത്തിന്റെ കണ്ടുപിടുത്തം ഈ ആണ്ടിലെ വലിയ തമാശയാണ് ’: കോടിയേരി

തിരുവനന്തപുരം, വെള്ളി, 13 ഒക്‌ടോബര്‍ 2017 (11:50 IST)

കുമ്മനം രാജശേഖരന്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതിയ  കത്തിനു മറുപടിയുമായി കോടിയേരി. കോടിയേരി തന്റെ ഫേസ്ബുക്കിലൂടെയാണ് മറുപടി നല്‍കിയത്. കുമ്മനത്തിന്റെ കത്ത് ശ്രദ്ധയില്‍പ്പെട്ടെന്നു പറഞ്ഞുതുടങ്ങുന്ന കത്തില്‍ കേരളത്തില്‍ എല്‍ഡിഎഫിനെ അധികാര ഭ്രഷ്ടമാക്കി ബിജെപി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടക്കുകയില്ലെന്ന് കോടിയേരി പറയുന്നു. 
 
ജനങ്ങളുടെ വിശ്വാസം നാള്‍ക്കുനാള്‍ കൂടുതല്‍ നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ കരുത്തോടെ മുന്നോട്ടു പോകുകയാണ്. പിണറായി സര്‍ക്കാര്‍ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന രാഷ്ട്രീയ ശക്തിയാണ്. ഈ സര്‍ക്കാരിനേയും സിപിഐഎംനേയും എല്‍ഡിഎഫിനേയും ബിജെപി ഭയക്കുകയാണ്. ജനരക്ഷായാത്രയെ സിപിഐഎം ഭയക്കുന്നു എന്ന കുമ്മനത്തിന്റെ കണ്ടുപിടുത്തം ഈ ആണ്ടിലെ വലിയ തമാശയാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പ്രശസ്‌ത സംവിധായകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയില്‍

പ്രശസ്ത സംവിധായകനെ സ്വന്തം ഓഫീസ് മുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ...

news

ഗണേഷ് കുമാറിനെതിരെ തെളിവുണ്ട്, കേസെടുക്കണം: ബിജു രാധാകൃഷ്ണൻ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സോളർ കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ ഗണേഷ്കുമാറിനെതിരെ ...

news

പീഡനത്തിനിരയായ സ്ത്രീയുടെ പേര് പരസ്യമാക്കി; മുഖ്യമന്ത്രിക്കെതിരെ കേസ് ?

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി. ...