പേരന്‍പ് ഒന്ന് വന്നോട്ടെ, മമ്മൂട്ടി വിസ്മയം കാണാന്‍ കിടക്കുന്നതേ ഉള്ളു!

പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി മമ്മൂട്ടിയുടെ പേരന്‍പ്

aparna| Last Modified വെള്ളി, 25 ഓഗസ്റ്റ് 2017 (11:13 IST)
നീണ്ട കുറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേരന്‍പ്. റാം സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആയിരിക്കും ചിത്രം തീയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ കൂടുതല്‍ പോസ്റ്ററുകള്‍ പുറത്തിവന്നിരിക്കുകയാണ്.

മലയാളികള്‍ക്ക് ഈ ഇഷ്ടമാകുമെന്നും അവര്‍ അംഗീകരിക്കുമെന്നും മമ്മൂട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പക്കാ ഫാമിലി എന്റർടെയന്ന്‌മെന്റാണ് ചിത്രമെന്നാണ് കേൾക്കുന്നത്.

അഞ്ജലിലും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം സുരാജ് ഗൗരവമുള്ള വേഷങ്ങളിലേക്ക് കൂടി ചുവടു മാറ്റുന്നതിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ തമിഴിലേക്കുള്ള രംഗപ്രവേശവും. കൊടൈക്കനാലിലും ചെന്നൈയിലുമായാണ് സിനിമയുടെ ചിത്രീകരണം.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :