നിത്യാമേനോന്‍ സിനിമയില്‍ ഒറ്റപ്പെട്ടു, കൂട്ടിന് റസൂല്‍ പൂക്കുട്ടിയും വി കെ പ്രകാശും മാത്രം!

Nithya Menon, Nithya, P C Sreeram, Rasool Pookkutty, Dileep, നിത്യാ മേനോന്‍, നിത്യ, പി സി ശ്രീറാം, റസൂല്‍ പൂക്കുട്ടി, ദിലീപ്
BIJU| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2017 (21:30 IST)
തെന്നിന്ത്യയുടെ സ്വന്തം നിത്യാമേനോന് ഏറെ തിരക്കുള്ള സമയമാണിത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം മാറിമാറി അഭിനയിക്കുന്നു. എന്നാല്‍ പുതിയ വിവരം അനുസരിച്ച്, നിത്യാമേനോന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്!

അതെങ്ങനെ സംഭവിക്കും എന്ന് സംശയിക്കേണ്ട. നിത്യാമേനോന്‍ ശരിക്കും ഒറ്റപ്പെട്ടു. വി കെ പ്രകാശും റസൂല്‍ പൂക്കുട്ടിയും പി സി ശ്രീറാമും മാത്രമാണ് നിത്യാ മേനോന് കൂട്ടായുള്ളത്. ഇതെന്തിനെക്കുറിച്ചാണ് പറയുന്നത് എന്നാണോ?

ഒരു പുതിയ സിനിമ വരുന്നു. നിത്യാ മേനോന്‍ മാത്രമാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. ഒരേയൊരു കഥാപാത്രം മാത്രമുള്ള സിനിമ. വികെപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി സി ശ്രീറാമാണ് ക്യാമറ. റസൂല്‍ പൂക്കുട്ടി ശബ്ദസംവിധാനം നിര്‍വഹിക്കും.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :