ദിലീപ് എനിക്ക് മകനെ പോലെ, തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ വെച്ച് തല്ലിക്കൊല്ലാം: കെ പി എ സി ലളിത

ദിലീപിനെ കാണരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: കെ പി എ സി ലളിത

aparna| Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (08:39 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ നടി ജയിലിലെത്തി സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലളിത. വ്യക്തിപരമായിട്ടാണ് ദിലീപിനെ താന്‍ സന്ദര്‍ശിച്ചതെന്ന് കെ പി എ സി ലളിത വ്യക്തമാക്കി.

‘ദിലീപിനെ കാണാനുള്ള അവകാശം എനിക്കുണ്ട്. വ്യക്തിപരമായി ദിലീപിനെ കാണരുതെന്ന് പറയാനുള്ള അവകാശം മറ്റാര്‍ക്കും ഇല്ല. ദിലീപ് എനിക്ക് എന്റെ മകനെ പോലെയാണ്. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണക്കും.‘ - കെ പി എ സി ലളിത പറഞ്ഞു.

താന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെ പി എ സി ലളിത പറഞ്ഞതായി മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരിക്കവേ പീഡനക്കേസില്‍ പ്രതിയായ ഒരാളെ നേരില്‍ ചെന്ന് കണ്ടത് ശരിയായില്ലെന്നായിരുന്നു ലളിതയ്ക്കെതിരെ ഉയര്‍ന്ന ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :